സി.ആര്‍. നീലകണ്ഠന്‍ ഇനി അഭിഭാഷകന്‍

കൊച്ചി: സി.ആര്‍ എന്ന ചുരുക്കപ്പേരിലേക്ക് ഇനി രണ്ടക്ഷരം കൂടി. പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ ചിന്തകനുമായ സി.ആര്‍. നീലകണ്ഠന്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്ന അഭിഭാഷക എന്‍റോള്‍മെന്‍റില്‍ സന്നദ് സ്വീകരിച്ചതോടെ അഡ്വ. സി.ആര്‍. ആയി. എന്‍റോള്‍മെന്‍റ് വീക്ഷിക്കാന്‍ സി.ആറിനും കുടുംബത്തോടൊപ്പം പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും കൊച്ചിയിലത്തെിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് കഴിഞ്ഞ മേയില്‍ കെല്‍ട്രോണില്‍ ഡി.ജി.എം ആയിരിക്കെ സര്‍വിസില്‍നിന്ന് വിരമിച്ച സി.ആര്‍. നീലകണ്ഠന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സായാഹ്ന കോഴ്സില്‍ 2012-15 ബാച്ചില്‍ ജനുവരിയിലാണ് സി.ആര്‍. നീലകണ്ഠന്‍ നിയമ പഠനം പൂര്‍ത്തിയാക്കിയത്.
 ഭാര്യയും കവയിത്രിയുമായ വി.ആര്‍. ഗിരിജ, ഭാര്യാ സഹോദരന്‍ ടി.ആര്‍. പ്രകാശന്‍ എന്നിവരും സന്നദ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.