Posted On
date_range Updated On
date_range ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കും- ഹൈദരലി തങ്ങൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി സീറ്റുകള്‍, സ്ഥാനാര്‍ഥികള്‍, യു.ഡി.എഫില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളെ അധികാരപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.