തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രാഥമികചര്‍ച്ചകള്‍ ആരംഭിക്കുന്നു. പ്രാഥമിക വിലയിരുത്തലുകള്‍ക്ക് ജില്ലകളിലേക്ക് നിയോഗിച്ചിട്ടുള്ള ഉപസമിതി അംഗങ്ങളുടെ അടിയന്തരയോഗം 24ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് ചേരും. ഡി.സി.സി പ്രസിഡന്‍റുമാരും ജില്ലകളിലേക്ക് നേരത്തേ നിയോഗിച്ചിട്ടുള്ള കെ.പി.സി.സി ഭാരവാഹികളുമാണ് ഉപസമിതി അംഗങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു. താഴത്തെട്ടുമുതല്‍ ചര്‍ച്ച നടത്തിയും പ്രവര്‍ത്തക വികാരം കണക്കിലെടുത്തും സ്ഥാനാര്‍ഥി പട്ടിക തയാറാക്കി തെരഞ്ഞെടുപ്പ് സമിതിക്കും തുടര്‍ന്ന് ഹൈകമാന്‍ഡിനും സമര്‍പ്പിക്കാനാണ് ഡല്‍ഹി ചര്‍ച്ചയില്‍ ഉണ്ടായ ധാരണ. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരിക്കില്ല ഇന്ന്. ഉപസമിതിയുടെ പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ചായിരിക്കും യോഗത്തില്‍ നേതാക്കള്‍ വിശദീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.