കൊച്ചി: എറണാകുളം നഗരത്തിലെ ബസുകളുടെ മത്സരയോട്ടം തടയാനും അപകടങ്ങള്‍ കുറക്കാനും പ്രത്യേക കര്‍മപദ്ധതികള്‍ക്കും നടപടികള്‍ക്കും രൂപംനല്‍കണമെന്ന് ഹൈകോടതി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ പദ്ധതികള്‍ ഫലപ്രദമാക്കാന്‍ നടപടിയുണ്ടാകണം. വേഗവും അപകടങ്ങളും കുറക്കാനുള്ള മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കലക്ടര്‍ ചെയര്‍മാനായ സ്ഥിരം സമിതി രണ്ടാഴ്ചക്കകം പ്രവര്‍ത്തനം ആരംഭിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
നഗരത്തിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച കേസിലെ നടപടികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അഡ്വ. കാളീശ്വരം രാജിനെ അമിക്കസ്ക്യൂറിയായി സിംഗിള്‍ ബെഞ്ച് നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് റിപ്പോര്‍ട്ടുകള്‍ അമിക്കസ്ക്യൂറി കോടതിക്ക് സമര്‍പ്പിച്ചു. ഇതിലൊരു റിപ്പോര്‍ട്ടില്‍ വാഹനാപകടം കുറക്കാനുള്ള നടപടികളുടെ നിരീക്ഷണത്തിനും അവ നടപ്പാക്കാനും സ്ഥിരം സമിതി രൂപവത്കരിക്കണമെന്ന ശിപാര്‍ശ നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ ചെയര്‍മാനായി 13 അംഗ സമിതിയെ നിയോഗിച്ചതായി കൊച്ചി മേഖലാ ഐ.ജി കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.