Posted On
date_range Updated On
date_range പി. ജയരാജന്‍െറ കസ്റ്റഡി: ആരോഗ്യനില അറിയിക്കാന്‍ നിര്‍ദേശം
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍െറ ആരോഗ്യനിലയിലെ പുരോഗതി ഫെബ്രുവരി 22ന് അറിയിക്കണമെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഉത്തരവിട്ടു. സി.ബി.ഐ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് കോടതി നിര്‍ദേശം. കോഴിക്കോട്ട് ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗ തീരുമാനം ഫാക്സ് മുഖേന കോടതിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് പകര്‍പ്പ് ഇരുഭാഗത്തിനും നല്‍കാനും ആരോഗ്യനിലയിലെ പുരോഗതി അറിയിക്കാനും ഉത്തരവുണ്ടായത്. ഹരജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.