Posted On
date_range Updated On
date_range സോളാര്‍ കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറുന്നു -യു.ഡി.എഫ് കണ്‍വീനര്‍
കൊച്ചി: സോളാര്‍ കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. സോളാര്‍ കമ്മീഷന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ യു.ഡി.എഫിന് തൃപ്തിയില്ല. പലപ്പോഴും അതിരുവിടുന്ന സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. ജഡ്ജിമാര്‍ക്കാരെയും വിമര്‍ശിക്കാം; ജഡ്ജിമാരെ ആരും വിമര്‍ശിക്കരുത് എന്ന നിലപാട് ശരിയല്ല. ജനപ്രതിനിധികള്‍ക്കും അവരുടേതായ അവകാശങ്ങള്‍ ഉണ്ട്. ഇങ്ങോട്ടുണ്ടായാല്‍ അങ്ങോട്ടുമുണ്ടാവും എന്ന് മനസ്സിലാക്കണം. അന്തിമ തീരുമാനമെടുക്കുക ജനകീയ കോടതിയാണ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.