Posted On
date_range Updated On
date_range ഇശ്റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ചതിന് പിന്നില്‍ ഒത്തുകളി -ആര്‍.ബി. ശ്രീകുമാര്‍
കറ്റാനം (ആലപ്പുഴ): ഇശ്റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ചതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. ‘ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കട്ടച്ചിറ പള്ളിക്കല്‍ സുഭാഷ് വായനശാല സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും അമേരിക്കയും തമ്മിലുള്ള ഒത്തുകളിയാണ് ഹെഡ്ലിയുടെ പുതിയ വെളിപ്പെടുത്തലിന് കാരണം. അധികാരം ലഭിക്കാനായി വര്‍ഗീയത വളര്‍ത്തുന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. ഇത്തരം വര്‍ഗീയ സമീപനങ്ങളാണ് ബി.ജെ.പി അധികാരത്തിലത്തൊന്‍ കാരണമെന്നും ശ്രീകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.