ബജറ്റ് നിരാശാജനകം; സമ്പദ് രംഗത്ത് ക്രിയാത്മക ഇടപെടലില്ല-തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് നിരാശജനകമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്‍റെ സാമ്പത്തിക രംഗം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ക്രിയാത്മകമായി ഇടപെടാൻ സർക്കാരിനായില്ല. ഇതിനുള്ള കഴിവില്ലായ്മ പ്രകടമാക്കുന്നതായിരുന്നു ബജറ്റെന്ന് നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തോമസ് ഐസക് ആരോപിച്ചു.
കേരളത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് ഇന്ത്യൻ ശരാശരിയേക്കാൾ രണ്ട് മടങ്ങ് താഴെയാണ്. ദേശീയതലത്തിലുള്ള മുരടിപ്പിന്‍റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമാകുന്നത് എന്ന് പറയുന്നവർ, ദേശീയ ശരാശരി പോലും കൈവരിക്കാൻ കേരളത്തിന് സാധിച്ചില്ല എന്ന് മനസിലാക്കണം. പദ്ധതി ചെലവ് കുത്തനെ താഴ്ന്നു. പ്രതിസന്ധിയിൽ ഇടപെടാൻ സാർക്കാരിന് കഴിയുന്നില്ല. നികുതി പിരിച്ചെടുക്കാൻ പോലും സർക്കാരിനാവുന്നില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.