മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കി സ്വകാര്യ ബസ് ഉടമ

പീരുമേട്: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് ചാര്‍ജ് കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് ചാര്‍ജ് കുറച്ച് സ്വകാര്യ ബസ് ഉടമ. വണ്ടിപ്പെരിയാറ്റിലെ മുബാറക് കമ്പനിയുടെ 10 ബസുകളിലാണ് വ്യാഴാഴ്ച മുതല്‍ കുറഞ്ഞ കൂലി വാങ്ങാന്‍ തുടങ്ങിയത്. മിനിമം ചാര്‍ജ് അഞ്ചു രൂപയാണ് ഈടാക്കുന്നത്.
ടിക്കറ്റ് മെഷീനില്‍ പഴയകൂലി ഫീഡ് ചെയ്താലുടന്‍ അടുത്ത ദിവസം മുതല്‍ കുറച്ച കൂലിക്കനുസരിച്ചുള്ള ടിക്കറ്റുകളും നല്‍കുമെന്ന് ഉടമ പറഞ്ഞു. ഏലപ്പാറ മുതല്‍ കുമളിവരെ 300ല്‍പരം വാഹനങ്ങളാണ് അനധികൃത സര്‍വിസ് നടത്തുന്നത്. ഏലപ്പാറ -പീരുമേട്, വണ്ടിപ്പെരിയാര്‍-കുമളി, പീരുമേട്-കുട്ടിക്കാനം, പീരുമേട്-പാമ്പനാര്‍ എന്നീ ദൂരങ്ങളില്‍ സമാന്തര സര്‍വിസ് യാത്ര ബസുകളെ ബാധിച്ചിരുന്നു.
കുട്ടിക്കാനം-പീരുമേട് റൂട്ടില്‍ സമാന്തര സര്‍വിസ് കൂലിയും, ഫാസ്റ്റ് സര്‍വിസുകളിലെ 10 രൂപയും, ഓര്‍ഡിനറി ബസുകളില്‍ ഏഴു രൂപയുമാണ് ഈടാക്കുന്നത്. എറണാകുളം-കുമളി, പശുപ്പാറ-കുമളി, വാഗമണ്‍-കുമളി, കൊടുവ-കുമളി, തേങ്ങാക്കല്‍-വണ്ടിപ്പെരിയാര്‍, ചെങ്കര-പെരിയാര്‍ എന്നീ റൂട്ടുകളിലെല്ലാം ബസ് സര്‍വിസ് നടത്തുന്നുണ്ട്. സമാന്തര സര്‍വിസില്‍നിന്ന് യാത്രക്കാരെ ബസിലേക്ക് ആകര്‍ഷിക്കാനാണ് ചാര്‍ജ് കുറച്ചതെന്നും ഇത് യാത്രക്കാരില്‍നിന്ന് വലിയ പ്രതികരണം ഉണ്ടാക്കിയെന്നും ഉടമ ജലാല്‍, സിദ്ദീഖ് എന്നിവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.