പിന്നണി ഗായിക പി. മാധുരിക്ക് ആദരവുമായി ‘നിലാവ്’

കോഴിക്കോട്: മലയാളികള്‍ക്ക് ഒട്ടനവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച ശബ്ദത്തിനുടമയായ പി. മാധുരിയെ പഴയകാല ഗാനാസ്വാദകരുടെ കൂട്ടായ്മയായ ‘നിലാവി’ന്‍െറ ആഭിമുഖ്യത്തില്‍ ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.  
ഈണവും ഇണക്കവും പൊരുത്തവും ചേര്‍ന്നാണ് നല്ല സംഗീതത്തെ സൃഷ്ടിക്കുന്നതെന്നും ഇവ മൂന്നുമില്ലാത്തത് സംഗീതമല്ളെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യത്തിന് കാലമില്ലാത്തതുപോലെ സംഗീതവും കാലാതീതമാണ്.  5000ത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്നിരുന്ന സംഗീതം ഇപ്പോഴും നാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് ഈണവും ഇണക്കവും പൊരുത്തവുമുള്ള സംഗീതത്തെ ഇല്ലായ്മചെയ്യുന്ന സമീപനമാണ് ഉണ്ടാ
കുന്നത്. അത്തരം യന്ത്രവത്കരണങ്ങള്‍ക്ക് കീഴ്പെട്ടുപോകാതെ സംഗീതത്തെ സംരക്ഷിക്കാന്‍ എല്ലാവരും കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ്. പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ പി. മാധുരിയെ പൊന്നാടയണിച്ച് ആദരിച്ചു. നിലാവ് പ്രസിഡന്‍റ് വി. സലീം പി. മാധുരിക്ക് ഉപഹാരം കൈമാറി. നിലാവ് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ.എം. കാദിരി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എം. ഷൈജുകുമാര്‍, പി.കെ. ഗോപിക്ക് ഉപഹാരം നല്‍കി. സെക്രട്ടറി പി. സുരേഷ് കുമാര്‍ സ്വാഗതവും എം.എസ്. മഹറൂഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനസന്ധ്യയും അരങ്ങേറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.