പാമോലിൻ കേസ്: രണ്ട് വിടുതൽ ഹരജികളിൽ വിധി 23ന്

തൃശൂർ: പാമോലിൻ കേസിൽ പ്രതികളായ ഭക്ഷ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പത്മകുമാർ, സക്കറിയ മാത്യു എന്നിവരുടെ വിടുതൽ ഹരജികളിൽ ഈ മാസം 23ന് തൃശൂർ വിജിലൻസ് കോടതി വിധി പറയും. കഴിഞ്ഞ ജനുവരിയിൽ ഹരജികളിലെ വാദം കോടതി പൂർത്തിയാക്കിയിരുന്നു. 2010ൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹരജി തൃശൂരിലേക്ക് മാറ്റിയിരുന്നു.  

പത്മകുമാറും സക്കറിയ മാത്യുവും കേസിലെ മൂന്നും നാലും പ്രതികളാണ്. നേരത്തെ മുൻ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, ഭക്ഷ്യവകുപ്പ് സെക്രട്ടറി ജിജി തോംസൺ എന്നിവർ സമർപ്പിച്ച വിടുതൽ ഹരജികൾ കോടതി തള്ളിയിട്ടുണ്ട്.

പാമോലിൻ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.