മംഗള എക്‌സ്പ്രസില്‍ ആലപ്പുഴ സ്വദേശികളെ മയക്കിക്കിടത്തി കവര്‍ച്ച

ഷൊര്‍ണൂര്‍: നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍ (20), ജിനു (25) എന്നിവരെയാണ് അബോധാവസ്ഥയില്‍ ബോഗിക്കുള്ളിൽ കണ്ടെത്തിയത്. പൂർണമായും ബോധം നഷ്ടപ്പെട്ട അമൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും അർധ ബോധാവസ്ഥയിലായ ജിനു ഷൊർണൂരിലെ ആശുപത്രിയിലും ചികിത്സയിലാണ്.  

മഡ്ഗാവിൽ നിന്നാകാം ഇരുവരും മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ അബോധാവസ്ഥയില്‍ റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പോലീസും കണ്ടെത്തിയത്.

ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. പൂർണമായി ബോധം തിരിച്ചു കിട്ടിയ ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.