Posted On
date_range Updated On
date_range ബിജു രമേശിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം -ചെന്നിത്തല
തിരുവനന്തപുരം: ബാറുകൾ പൂട്ടുന്നതിനായി താൻ പണം വാങ്ങിയെന്ന ബിജു രമേശിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒമ്പത് വര്‍ഷത്തോളം കെ.പി.സി.സി പ്രസിഡന്‍റായി താൻ പ്രവര്‍ത്തിച്ചിരുന്നു. പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് കോൺഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കെ.പി.സി.സി ഓഫീസില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് രസീത് നല്‍കിയാണ്. കെ.പി.സി.സി കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ട്. രസീതില്ലാതെ പണം വാങ്ങുന്ന ശീലം കെ.പി.സി.സിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞ് ആരും കെ.പി.സി.സിക്ക് പണം നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.