കാരണം കാണിക്കൽ നോട്ടീസ്: ജേക്കബ് തോമസിന് സമയം നീട്ടി നൽകാനാവില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഡി.ജി.പി ഡോ. ജേക്കബ് തോമസിന് സമയം നീട്ടി നൽകാനാവില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ. ഇത് സംബന്ധിച്ച് ഡി.ജി.പി ആവശ്യപ്പെട്ട രേഖകളുടെ പകർപ്പ് നൽകില്ല. അതേസമയം അവ പരിശോധിക്കാൻ ഡി.ജി.പിക്ക് അവസരം നൽകാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ എം.ഡിയായിരുന്നപ്പോള്‍ സ്വകാര്യകോളജില്‍ ജേക്കബ് തോമസ് ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.

ജനുവരി 27ാം തീയതിയാണ് ഡി.ജി.പിക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള കാരണംകാണിക്കല്‍ നോട്ടീസാണ് ഡി.ജി.പിക്ക് ലഭിച്ചത്. എന്നാല്‍ ആരോപണത്തിന് കാരണമായ കൂടുതല്‍ രേഖകളും തെളിവുകളും വേണമെന്ന് അദ്ദേഹം മറുപടിയില്‍ ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ കൂടുതല്‍ ദിവസവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കൂടുതല്‍ രേഖകള്‍ നല്‍കാനാവില്ല എന്ന പ്രതികരണമാണ് ചീഫ് സെക്രട്ടറി നല്‍കിയത്. രേഖകള്‍ പരിശോധിക്കണമെങ്കില്‍ ഓഫീസില്‍ വന്നു പരിശോധിക്കാം. എത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ജോലിയല്ല. വിശദീകരണത്തിന് 15 ദിവസത്തില്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ല എന്നും വിസമ്മതിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.