സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചേക്കും. യൂണിറ്റിന് 10 പൈസ മുതൽ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമീഷന്‍റെ ശിപാർശ. ഫെബ്രുവരിയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.

ഇപ്പോൾ ആഭ്യന്തര വൈദ്യുത ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങളെ വൈദ്യുത വർധനയിൽ നിന്ന് ഒഴിവാക്കിയേക്കും. അതേസമയം, 500 യൂണിറ്റിന് മുകളിൽ നിലവിലെ നിരക്ക് തുടരണമെന്നും ശിപാർശയിലുണ്ട്.

സംസ്‌ഥാനത്തെ അണക്കെട്ടുകളിലെ സംഭരണശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യമാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് കാലവർഷത്തിന്‍റെയും തുലാവർഷത്തിന്‍റെയും അളവ് ഗണ്യമായ അളവിൽ കുറഞ്ഞതാണ് വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കിയത്.

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.