കൊച്ചി: സംസ്ഥാനത്ത് അപകടാവസ്ഥയിലായ റെയില്‍വേ പാളങ്ങള്‍ മാറ്റിസ്ഥാപിക്കുംവരെ വേഗനിയന്ത്രണം തുടരാന്‍ ദക്ഷിണ റെയില്‍വേ ഒൗദ്യോഗികമായി തീരുമാനിച്ചു.ഇതുസംബന്ധിച്ച അറിയിപ്പ് ബുധനാഴ്ച എന്‍ജിനീയറിങ് വിഭാഗത്തിന് ലഭിച്ചു. പുതിയ പാളങ്ങള്‍ എത്താനും ഭീഷണിയുള്ളവ മാറ്റാനും ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കും. അതുവരെ ട്രെയിനുകള്‍ക്ക് 30 കി.മീ. എന്ന നിലയില്‍ വേഗനിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പായി.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 300ലേറെ ഇടങ്ങളില്‍ പാളങ്ങള്‍ക്ക് വിള്ളലുണ്ടെന്ന് എന്‍ജിനീയറിങ് വിഭാഗം ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് വീണ്ടും റിപ്പോര്‍ട്ടയച്ചിരുന്നു. തുടര്‍ന്നാണ് 74 ഇടങ്ങളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. റെയില്‍വേയുടെ പുതിയ അറിയിപ്പ് പ്രകാരം ആന്തരിക വിള്ളലോ പൊട്ടലോ ഉള്ള എല്ലാ പാളങ്ങളും മാറ്റണം. ഇത്രയും ഇടങ്ങളിലേക്ക് വേഗ നിയന്ത്രണം വ്യാപിപ്പിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാളങ്ങളില്‍ നാല് മീറ്റര്‍ ദൂരത്തിനിടെ രണ്ടിടത്ത് ആന്തരിക വിള്ളലോ പൊട്ടലോ കണ്ടാല്‍ മൂന്നു ദിവസത്തിനകം ഇവ മാറ്റിസ്ഥാപിക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.