സ്വാശ്രയ കോളജ്: നിലപാട് ശരിയെങ്കില്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല –ഉമ്മന്‍ ചാണ്ടി

കോട്ടയം: സ്വാശ്രയ കോളജ് സംബന്ധിച്ച നിലപാട് ശരിയാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സ്വാശ്രയ കോളജ് വിഷയത്തില്‍ യു.ഡി.എഫ് നിലപാട് ശരിയായിരുന്നുവെങ്കിലും അത് തുടരാനുള്ള ജാള്യമാണ് സര്‍ക്കാറിന്‍െറ പുതിയ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ധര്‍ണ കോട്ടയം കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സി.പി.എമ്മാണ്. ജനങ്ങള്‍ക്കുവേണ്ടിയല്ല, കച്ചവടക്കാര്‍ക്കു വേണ്ടിയാണ് എല്‍.ഡി.എഫ് ഭരിക്കുന്നത്. അതിന് തെളിവാണ് അവശ്യസാധനങ്ങള്‍ക്കടക്കം ഓരോ ദിവസവുമുള്ള വിലക്കയറ്റം.

വിലക്കയറ്റത്തിനെതിരെ സമരം നടത്തി അധികാരത്തിലത്തെിയവര്‍ അതു മറന്നു. പാഠപുസ്തകത്തിന്‍െറ പേരില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നാലുവര്‍ഷവും സമരം നടത്താന്‍ കഴിഞ്ഞില്ല. അഞ്ചാം വര്‍ഷത്തില്‍ സ്വകാര്യ പ്രസില്‍ അച്ചടിക്കേണ്ടി വന്നപ്പോഴുണ്ടായ പ്രശ്നത്തിന്‍െറ പേരില്‍ സമരം നടത്തിയവര്‍ അധികാരത്തിലത്തെിയ ആദ്യവര്‍ഷം തന്നെ പാഠപുസ്തകം കൃത്യമായി എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. എല്ലാവര്‍ക്കും പുസ്തകം നല്‍കാതെയാണ് ഓണപ്പരീക്ഷ തുടങ്ങിയത്. ലോകം ചുറ്റി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം രാജ്യത്തെ ദലിത് പീഡനങ്ങള്‍ കാണാതെ കഴിയുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.