ലീഗുമായോ മാണിയുമായോ സഹകരണമില്ല– എം.എ ബേബി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായും മുസ് ലിം ലീഗുമായും സഹകരിക്കാനില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. അഴിമതിക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണിയുമായും വര്‍ഗീയ നിലപാട് തുടരുന്ന ലീഗുമായും സഹകരിച്ച് പോവാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനമുള്ള ഒരു മുന്നണിക്കും മാണിയുടെ കേരള കോണ്‍ഗ്രസുമായി ഒന്നിച്ചുപോകാന്‍ കഴിയില്ല. എന്നാൽ മുന്നണിയിൽ നിന്ന്​ പുറത്ത് പോയ ജെ.ഡി.യു വും ആര്‍.എസ്.പി യും തെറ്റ് തിരുത്തി തിരിച്ച് വന്നാല്‍ പരിഗണിക്കുന്ന കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.

യു.ഡി.എഫില്‍ നില്‍ക്കുന്ന ജനങ്ങളെ അവിടെ നിന്നും മോചിപ്പിച്ച് പുറത്ത് കൊണ്ടുവരണം. അതിലൂടെ എല്‍.ഡി.എഫിന്റെ അടിത്തറ ഭദ്രമാക്കാന്‍ കഴിയും. ഒപ്പം അവരവാദപരമായി എല്‍.ഡി.എഫ് വിട്ടവരെ തിരിച്ചെത്തിക്കേണ്ടതുണ്ടെന്നും ബേബി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പുറമെ ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക വളമാകുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT