മഴയില്‍ പരക്കംപാഞ്ഞ് യാത്രക്കാര്‍; സഹായവുമായി സമീപവാസികള്‍

കറുകുറ്റി: ‘കാളിങ് ബെല്‍ നിര്‍ത്താതെ അടിച്ചപ്പോഴും എഴുന്നേറ്റ് നോക്കാന്‍ പേടിയായിരുന്നു. കള്ളന്മാരാവുമെന്നാണ് കരുതിയത്. പുലര്‍ച്ചെ രണ്ടിനുശേഷം ഇങ്ങനെ ചെയ്താല്‍ ആരായാലും പേടിക്കില്ളേ. നല്ല മഴയുണ്ടായിരുന്നു. ട്രെയിന്‍ പാളം തെറ്റിയെന്ന് അവര്‍ കൂട്ടത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്.’ -കറുകുറ്റി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ പാളത്തിന് സമീപം താമസിക്കുന്ന കുടിതെക്കല്‍ തോമസിന്‍െറ ഭാര്യ റോസി പറഞ്ഞു. അപകടത്തില്‍ പരിഭ്രാന്തരായി നൂറുകണക്കിന് യാത്രക്കാര്‍ ആദ്യം ഓടിക്കയറിയത് തോമസിന്‍െറ വീട്ടിലേക്കായിരുന്നു. ഇതാണ് സമീപത്തെ ആദ്യ വീട്.

പിഞ്ഞുകുഞ്ഞുങ്ങളെയും പ്രായമുള്ളവരെയുമായി യാത്രക്കാര്‍ പരക്കം പായുകയായിരുന്നു. മഴയില്‍ എല്ലാവരും നനഞ്ഞുകുതിര്‍ന്നെന്ന് റോസി പറഞ്ഞു. വീട്ടിന്‍െറ പിന്നിലെ വാതിലിലും ചിലര്‍ വന്നു മുട്ടി. മഴ നനയാതിരിക്കാന്‍ അവിടെ കെട്ടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് പൊട്ടി വീണു. വാതില്‍ തുറന്നു നോക്കിയതോടെ എല്ലാവരും കരച്ചില്‍പോലെയാണ് രക്ഷയാചിച്ചത്- റോസി പറഞ്ഞു. എല്ലാവര്‍ക്കും തലതുടക്കാന്‍ തുണി കൊടുത്തു. കുടിക്കാന്‍ വെള്ളവും. അഭയം തന്ന തങ്ങളെ ദൈവം രക്ഷിക്കുമെന്ന പ്രാര്‍ഥനയോടെയാണ് എല്ലാവരും പോയത്. സമീപത്തെ പാലാട്ടി ദേവസിക്കുട്ടി, മുത്തേലി ഫ്രാന്‍സിസ്, മുരളി എന്നിവരുടെ വീടുകളിലും യാത്രക്കാര്‍ അഭയം തേടി.

എന്നാല്‍, പരിസരത്തെ മറ്റു ചിലര്‍ ഇതൊന്നും അറിഞ്ഞില്ല. പാളത്തിലേക്ക് മെറ്റല്‍ കൊണ്ടുവന്നിടുകയാണെന്നാണ് അവര്‍ കരുതിയത്. ട്രെയിന്‍ ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിനാല്‍ അപകട ചിത്രം മനസ്സിലേക്ക് വന്നില്ളെന്ന് കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന തൊഴുത്തു പറമ്പില്‍ ജോണ്‍സണ്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍െറ ഭാര്യയുടെ സഹോദരി ചാനല്‍ വാര്‍ത്തകണ്ട് രാവിലെ ഹിമാചലില്‍നിന്ന് ഫോണ്‍ ചെയ്തിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ 20 കൊല്ലം മുമ്പ് സിമന്‍റ് കയറ്റിയ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.


അപകട തീവ്രതയേറെ; ജീവാപായം ഒഴിവായി
അങ്കമാലി: കേരളത്തില്‍ പെരുമണ്ണിനും കടലുണ്ടിക്കും ശേഷമുണ്ടാകുന്ന വന്‍ ട്രെയിനപകടമാണ് കറുകുറ്റിയിലേതെങ്കിലും ഭാഗ്യവശാല്‍ ജീവാപായമില്ല. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട യാത്രക്കാരും റെയില്‍വേ അധികൃതരും നാട്ടുകാരും അപകടതീവ്രതയും രക്ഷപ്പെടലിന്‍െറ അദ്ഭുതവുമാണ് പങ്കുവെച്ചത്.  
സാരമായ പരിക്കുപോലുമേല്‍ക്കാതെ സംഭവിച്ച ദുരന്തത്തിന്‍െറ കനിവില്‍ അവര്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു. 120 കി.മീ. വരെ വേഗത്തില്‍ ഓടാവുന്ന ട്രെയിനിന്‍െറ വേഗം കൂട്ടാനുള്ള സിഗ്നല്‍ ലഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പാളം തെറ്റിയത്. അതിനാല്‍ വേഗം താരതമ്യേന കുറവായിരുന്നു. ഈ സമയം, കറുകുറ്റി റെയില്‍വേ സ്റ്റേഷന് മുമ്പുള്ള വളവും കയറ്റവും കയറുകയായിരുന്നു.
വസ്തുവകകള്‍ക്കുപോലും നാശമോ നഷ്ടമോ സംഭവിക്കാതെ മുഴുവന്‍ യാത്രക്കാരെയും മണിക്കൂറുകള്‍ക്കകം ലക്ഷ്യസ്ഥാനത്തത്തെിക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് താങ്ങായി കറുകുറ്റി റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും രംഗത്തത്തെി. പാളം തെറ്റിയ ബോഗികള്‍ എടുത്തുമാറ്റി ഗതാഗതം പുന$സ്ഥാപിക്കാന്‍ എത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് ഡേവിഡ് ജെ. പൈനാടത്തും സെക്രട്ടറി സാജു പി. ജോണും മുന്‍കൈയെടുത്തു.


ട്രെയിന്‍ ഗതാഗതം താറുമാറായി:  കോഴിക്കോട്ടും യാത്രക്കാര്‍ വലഞ്ഞു
കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റിയതിനെ തുടര്‍ന്ന്  ട്രെയിന്‍ ഗതാഗതം ഭാഗികമായി നിര്‍ത്തിയത് കോഴിക്കോട്ടുള്ള യാത്രക്കാരെയും വലച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തതിനാല്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.  ഞാറാഴ്ച പുലര്‍ച്ചെ നടന്ന അപകട വിവരം അറിയാതെ നിരവധിപേരാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലത്തെിയത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ഭാഗത്തേക്കായി  ടിക്കറ്റ് റിസര്‍വ് ചെയ്തവരായിരുന്നു കൂടുതലും. കോഴിക്കോട് ഭാഗത്തുനിന്ന് ഷൊര്‍ണൂര്‍വരെ മാത്രമാണ് ഞായറാഴ്ച ട്രെയിനുകള്‍ സര്‍വിസ് നടത്തിയത്. എറണാകുളം, തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരില്‍ ചിലര്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറി കുറ്റിപ്പുറത്തിറങ്ങി ബസിലാണ് പോയത്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ യാത്രക്കാരെകൊണ്ട് നിറഞ്ഞു.

രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ ഡെസ്ക്കുകളില്‍ യാത്രക്കാരുടെ വലിയ നിരയായിരുന്നു. ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ക്കും പണം തിരിച്ചുനല്‍കുന്നതിനും  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു.  ഇതര സംസ്ഥാന തൊഴിലാളികളായ  യാത്രക്കാരിലധികവും സ്റ്റേഷനിലത്തെിയപ്പോഴാണ് അപകടംമൂലം ട്രെയിന്‍ റദ്ദാക്കിയ വിവരം അറിയുന്നത്. ട്രെയിന്‍ ഗതാഗതം മുടങ്ങിയതോടെ നഗരത്തിലെ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

റെയില്‍വേയുടെ വെബ്സൈറ്റില്‍ ശരിയായ വിവരങ്ങള്‍ ലഭിക്കാത്തതും യാത്രക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. റദ്ദാക്കിയ ചില ട്രെയിനുകള്‍ ഉണ്ടെന്ന വിവരം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് യാത്രക്കാര്‍ അറിഞ്ഞത്. ഹെല്‍പ് ഡെസ്ക് നമ്പറില്‍ വിളിച്ചപ്പോഴും ട്രെയിനുകളുടെ മാറ്റിയ സമയങ്ങളില്‍ ജീവനക്കാര്‍ക്കുതന്നെ സംശയമുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരുമായി എത്തിയ സ്പെഷല്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. രാവിലെ 11.45 നാണ് സ്പെഷല്‍ ട്രെയിന്‍ കോഴിക്കോട്ടത്തെിയത്. ഇ-ടിക്കറ്റ് സംവിധാനം വഴി ടിക്കറ്റെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം തിരിച്ചുനല്‍കും. എറണാകുളത്തുനിന്ന് അങ്കമാലി തൃശൂര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കിയിരുന്നതിനാല്‍ കോഴിക്കോട്ടേക്ക് വരേണ്ട നൂറുകണക്കിനു യാത്രക്കാരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയത്.


തിരക്കിലമര്‍ന്ന് കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: ട്രെയിന്‍ ഗതാഗതം ഭാഗികമായി നിലച്ചതോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എറണാകുളം, തൃശൂര്‍ , തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരിലധികവും ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെയാണ് ആശ്രയിച്ചത്. രാവിലെ മുതല്‍ തന്നെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ തിരക്കായിരുന്നു. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് അഞ്ച് ലോ ഫ്ളോര്‍ ബസുകളും രണ്ട് സൂപ്പര്‍ ഫാസ്റ്റുകളും അധികമായി സര്‍വിസ് നടത്തി. കോഴിക്കോട് ഡിപ്പോയില്‍നിന്ന് മൂന്നു ലോ ഫ്ളോര്‍ ബസുകള്‍ എറണാകുളത്തേക്ക് അധികമായി സര്‍വിസ് നടത്തി. ഉച്ചക്ക് 12.30നും  മൂന്നു മണിക്കും വൈകീട്ട് അഞ്ചിനുമാണ് ബസുകള്‍ സര്‍വിസ് നടത്തിയത്.

യാത്രക്കാരുടെ ആധിക്യം കാരണം രാവിലെ മാനന്തവാടിയിലേക്കുള്ള  ബസ് തൃശൂരിലേക്ക് തിരിച്ചുവിട്ടു. മുക്കത്തേക്ക് പോകുന്ന ഒരു ബസും തൃശൂരിലേക്ക് സര്‍വിസ് മാറ്റി. അധിക സര്‍വിസുകള്‍ നടത്തുന്നതിന് പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി ഒരുക്കിയിരുന്നു. രാത്രിയില്‍ തിരക്കു വര്‍ധിക്കുമെന്നതിനാലാണ് രാവിലെ മുതല്‍ അധിക സര്‍വിസ് നടത്താന്‍ തീരുമാനിച്ചതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ബസുകളുടെ കുറവ് അധിക സര്‍വിസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സാധിക്കുന്ന തരത്തിലെല്ലാം ബസുകള്‍ ക്രമീകരിക്കാനും റൂട്ട് തിരിച്ചുവിടാനും ശ്രമിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ബസുകളുടെ കുറവ് കാരണം  രാത്രിയോടെ എത്തുന്ന ദീര്‍ഘദൂര സര്‍വിസുകള്‍ വീണ്ടും എറണാകുളം ഭാഗത്തേക്ക് സര്‍വിസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സി നടപടികള്‍ സ്വീകരിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.