തലവരിപ്പണം വാങ്ങിയാൽ കർശന നടപടി -മുഖ്യമന്ത്രി

ആലപ്പുഴ: സ്വകാര്യ, എയ്ഡഡ് കോളജുകൾ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്ന് ഒരുൾവിളി കൊണ്ട് പറയുന്നതല്ല. ഈ നടപടി അഴിമതിയായി പരിഗണിക്കും. കോഴ നൽകിയവർ പുറത്ത് പറയാൻ തയാറാകുന്നില്ല എന്നതാണ് പ്രശ്നം. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ സ്കോളർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളുടെ മികവ് വർധിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാനാണു സർക്കാറിന്‍റെ തീരുമാനം. ആ മാറ്റം സ്വീകരിക്കാൻ അധ്യാപകരും തയാറാകണം. സ്മാർട്ട് ക്ലാസ് മുറികളോടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോള്‍ അധ്യാപകരിലും ആ മാറ്റമുണ്ടാകണമെന്നും പിണറാ‍യി കൂട്ടിച്ചേർത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.