Posted On
date_range Updated On
date_range താനൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം: രണ്ടുപേര്‍ക്ക് കുത്തേറ്റു
തിരൂര്‍: താനൂര്‍ ആല്‍ബസാറില്‍ ലീഗ്-സി.പി.എം സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ലീഗ് പ്രവര്‍ത്തകന്‍ കോയമ്മാടത്ത് കബീര്‍ (27), സി.പി.എം പ്രവര്‍ത്തകന്‍ കോപ്പിന്‍െറ പുരക്കല്‍ ഹുദൈഫ് (19) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആല്‍ബസാര്‍ വയലിന് സമീപമാണ് സംഭവം. കബീറിന് വാരിക്കും ഹുദൈഫിന് കഴുത്തിനും വാരിയെല്ലിനുമാണ് പരിക്ക്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളിയില്‍ വെച്ച് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നത്രെ. തുടര്‍ന്ന് രാത്രി ആല്‍ബസാറില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍െറ ഓട്ടോ തകര്‍ക്കപ്പെട്ടു. ഇതിന്‍െറ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.