തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും രേഖാമൂലം ഉത്തരവ് നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഇതിനാവശ്യമായ ചെലവിന് തനത് ഫണ്ട് തികയില്ളെങ്കില്‍ പ്ളാന്‍ ഫണ്ട് വിനിയോഗിക്കാന്‍ അനുവാദം നല്‍കും. പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമകാരികളായ തെരുവുനായ്ക്കളെ പ്രത്യേക മരുന്ന് കുത്തിവെച്ച് കൊല്ലണമെന്നാണ് നിയമം. മൂന്നുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം മൂലം കോടതിനടപടികള്‍ ഭയന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പലരും നടപടിക്ക് മടിക്കുകയാണ്.
നായ്ക്കളുടെ അക്രമം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുണ്ടാകും. ജനങ്ങളുടെ ജീവന് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇക്കാര്യത്തില്‍ മുന്‍കാലങ്ങളില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. മൂന്ന് ബ്ളോക്കുകള്‍ക്ക് ഒന്ന് എന്നക്രമത്തില്‍ തെരുവുനായ വന്ധ്യംകരണയൂനിറ്റുകള്‍ ആരംഭിക്കും. ആവശ്യമായ ഡോക്ടര്‍മാരെയും നിയോഗിക്കും. ഡോക്ടര്‍മാര്‍ കുറവുള്ള സാഹചര്യം പരിഗണിച്ച് വെറ്ററിനറി കോഴ്സിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
റോഡുവക്കില്‍ മാലിന്യം തള്ളുന്നതാണ് തെരുവുനായശല്യം വര്‍ധിപ്പിക്കുന്നത്. ഇതില്‍ തദ്ദേശസ്ഥാപനങ്ങളെ പഴിച്ചിട്ട് കാര്യമില്ല. ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യം സംസ്കരിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെയും സര്‍ക്കാറിന്‍െറയും ചുമലില്‍ മാത്രം വെച്ചുകെട്ടരുത്. സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ മാലിന്യസംസ്കരണ സൗകര്യമില്ലാത്ത ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കേണ്ടെന്ന് തീരുമാനിക്കേണ്ടി വരും. കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് ഇനി അധികം ചിന്തിക്കാനാവില്ല. അതേസമയം, ജപ്പാന്‍ മാതൃകയിലുള്ള മാലിന്യസംസ്കരണസംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. കുറഞ്ഞസ്ഥലം വിനിയോഗിച്ച് പാര്‍ക്കിന്‍െറ സ്വാഭാവത്തില്‍ പ്ളാന്‍റ് ഒരുക്കുന്നതാണ് പദ്ധതി. പ്രശ്നങ്ങളില്ളെന്നത് മൂന്ന് വര്‍ഷം കമ്പനി തന്നെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് ബോധ്യപ്പെടുത്തും. കൊച്ചിയിലാണ് പൈലറ്റ് പദ്ധതി ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്തും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.