Posted On
date_range Updated On
date_range എറണാകുളത്ത് ട്രെയിന്‍ നിയന്ത്രണം
കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനിലെ ട്രാക്ക്, സിഗ്നല്‍ നവീകരണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഈ മാസം 22, 24, 29 തീയതികളില്‍ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകള്‍ പത്തുമുതല്‍ 30മിനിറ്റ് വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. അങ്കമാലിയില്‍നിന്ന് രാവിലെ 9.25നും ഉച്ചക്ക് 1.55നും എറണാകുളത്തുനിന്ന് ഉച്ചക്ക് 12.15നും വൈകുന്നേരം 3.10നും പുറപ്പെടുന്ന നാല് സിറ്റി മെമു ഷെഡ്യൂളുകള്‍ എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ഈ ദിവസങ്ങളില്‍ ഭാഗികമായി റദ്ദുചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.