വി.ഐ.പി ദർശനം: പിണറായിയും പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം

പമ്പ: ശബരിമല മണ്ഡല മഹോത്സവം സംബന്ധിച്ചു ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ വാക്പയറ്റ്. വിശ്വാസത്തിന്‍െറ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച പ്രയാറിനോട് പരുക്കനായി സംസാരിക്കാന്‍ താനും മോശക്കാരനല്ളെന്ന് പിണറായി തുറന്നടിച്ചു. ‘പരുക്കനായി എനിക്കും സംസാരിക്കാന്‍ കഴിയുമോയെന്ന് നോക്കാനല്ലല്ളോ ഇവിടെ ഇരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നിത്യപൂജ ആരംഭിച്ച് തിരക്ക് നിയന്ത്രിക്കാന്‍  കഴിയുമോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആമുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. സന്നിധാനത്തു നിലവിലുള്ള വി.ഐ.പി സന്ദര്‍ശനം അവസാനിപ്പിച്ച് തിരുപ്പതി മാതൃകയില്‍ 250 രൂപ നല്‍കുന്നവര്‍ക്ക് ഫാസ്റ്റ് ട്രാക്, 1000 രൂപ നല്‍കുന്നവര്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ട്രാക് ദര്‍ശന സൗകര്യം നല്‍കണം. ശബരിമല വികസന ഫണ്ട് രൂപവത്കരിക്കുന്നതിനു തീര്‍ഥാടകരില്‍നിന്ന് 50 രൂപ വീതം വാങ്ങണമെന്നും ആവശ്യമെങ്കില്‍ ഇതിനായി ട്രസ്റ്റ് രൂപവത്കരിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെ പിടിച്ചാണ് പ്രയാര്‍ വിശദീകരണവുമായി എഴുന്നേറ്റത്.  ദേവസ്വം ബോര്‍ഡ് നാലുചുറ്റും നിന്നുള്ള കടന്നാക്രമണം നേരിടുന്നതായി പ്രയാര്‍ പറഞ്ഞു. അധികാരത്തിന്‍റ ഒൗന്നത്യം ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ല. നിത്യദര്‍ശനം അംഗീകരിക്കാനാവില്ല. അയ്യപ്പന്‍െറ യാഗതപസ്യക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് വര്‍ഷത്തില്‍ രണ്ടു മാസം മാത്രം നട തുറന്നിരുന്നത്. പിന്നീട് മാസത്തില്‍ അഞ്ചു ദിവസം കൂടിയാക്കി.

സ്ത്രീപ്രവേശത്തിനു വിലക്കില്ല. 50 കഴിഞ്ഞവര്‍ക്ക് വ്രതത്തോട് കൂടി മല കയറാം. ഇക്കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിന്‍െറ അഭിപ്രായം സുതാര്യമായി പറയാന്‍ വേദി വേണമെന്നും അദ്ദേഹം പറഞ്ഞു. 1950ലെ തീവെപ്പ് റിപ്പോര്‍ട്ട് പുനര്‍വായന വേണ്ടിവരുമെന്ന മുന്നറിപ്പും അദ്ദേഹം നല്‍കി. ദേവസ്വം ബോര്‍ഡ് അറിയാതെ തീര്‍ഥാടകരുടെ എണ്ണമെടുക്കുന്നതിനെയും വിമര്‍ശിച്ചു. ബോര്‍ഡിന്‍െറ പങ്കാളിത്തമില്ലാത്ത എണ്ണമെടുക്കല്‍ അനുവദിക്കില്ല. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ അംഗീകരിക്കും. അതല്ലാതെ ആരെയും ഭരിക്കാന്‍ അനുവദിക്കില്ളെന്നും ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും പ്രയാര്‍ പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രി വീണ്ടും മൈക്ക് കൈയിലെടുത്തു. ഗോപാലകൃഷ്ണന്‍െറ രാഷ്ട്രീയമാണ് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ഗൗരവമായി കാണേണ്ടതില്ല.

പിന്നീട് അവലോകനത്തിനു മറുപടി പറയുമ്പോഴാണ് രൂക്ഷവിമര്‍ശം നടത്തിയത്. രാഷ്ട്രീയത്തില്‍ പരുക്കനായി പറയുന്ന രീതിയുണ്ടാകും. അതില്‍ താന്‍ മോശക്കാരനല്ല, എന്നാല്‍, അങ്ങനെ പറയാന്‍ കഴിയുമോയെന്ന് നോക്കാനല്ല സമ്മേളിച്ചിരിക്കുന്നത്. നിത്യദര്‍ശനം സാധ്യമാകുമോയെന്ന അഭിപ്രായം ആരായുക മാത്രമാണ് ചെയ്തത്. കഴിയില്ളെങ്കില്‍ വിട്ടുകളയുക. ഭക്തരല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് ചില നടപടിയും രീതികളുമുണ്ട്. സ്ത്രീകളുടെ ശബരിമല ദര്‍ശനം നമ്മുടെ കൈയില്‍ നില്‍ക്കുന്നതല്ല, ഈ വിഷയം ഇവിടെ ഉന്നയിച്ചത് എന്തിനാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ താനൊരു മറുപടിക്ക് തയാറല്ല, സമൂഹത്തിനു ചേരാത്ത പരാമര്‍ശമാണ് ഗോപാലകൃഷ്ണന്‍ നടത്തിയത്.
ഭക്തരുടെ മറവില്‍ ആരൊക്കെ വരുമെന്ന് ശ്രദ്ധിക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിന് മാത്രമല്ല, പൊലീസിനുമുണ്ട്. അതിനെ ഭരണമായി എന്തിനു കാണണം. ബോര്‍ഡ് ഇക്കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കേണ്ടതില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.