അസ് ലം വധം: അന്വേഷണം വഴിമുട്ടുന്നു

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വകവരുത്താന്‍ ഇന്നോവ കാര്‍ വാടകക്ക് നല്‍കിയ യുവാവിനെ കണ്ടത്തൊനായില്ല. പൊലീസ് അന്വേഷണം വഴിമുട്ടുന്നു. വളയം ചുഴലി സ്വദേശിയായ യുവാവാണ് മൂന്നാമതായി കാര്‍ വാടകക്കെടുത്തത് ഇയാളെ കണ്ടത്തൊന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് അരക്കിണര്‍ സ്വദേശിയില്‍നിന്ന് പേരാമ്പ്രയിലെ യുവാവാണ് ആദ്യം കാര്‍ വാടകക്കെടുത്തത്. ഇയാള്‍ വാണിമേലുള്ള മറ്റൊരാള്‍ക്ക് മറിച്ച് നല്‍കി. ഇയാള്‍ ചുഴലി സ്വദേശിക്ക് കാര്‍ വാടകക്ക് കൊടുക്കുകയായിരുന്നു. അവസാനമായി കാര്‍ വാടകക്ക് വാങ്ങിയ ചുഴലിയിലെ യുവാവിനെ അഞ്ചു ദിവസമായിട്ടും പൊലീസിന്്   കണ്ടത്തൊനാവാത്തതാണ് അന്വേഷണത്തിന് വിലങ്ങ് തടിയായിരിക്കുന്നതെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍നിന്നുളള സൂചന.

പ്രതികളെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം വ്യക്തമാക്കിയിട്ടും അവരെ കണ്ടത്തൊത്തതിനു കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേലുള്ള കടുത്ത സമ്മര്‍ദമാണെന്ന് വിലയിരുത്തുന്നു. കൊലപാതകത്തോടനുബന്ധിച്ച് ഇതുവരെ ഒരാളെ മാത്രമേ പൊലീസിന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു.  

ചോദ്യംചെയ്യാന്‍ ഒരാളെപ്പോലും വിളിച്ചുവരുത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ളെന്നും ആക്ഷേപമുണ്ട്. പ്രതികള്‍ പൊലീസില്‍ കീഴടങ്ങാന്‍ സാധ്യത ഉള്ളതിനാലാണ് അന്വേഷണം ഇഴയുന്നതെന്നും സംസാരമുണ്ട്. ഇതു സംബന്ധിച്ച് അണിയറ ചര്‍ച്ചകളും സജീവമാണ്. എസ്.പി. എന്‍. വിജയകുമാര്‍ നാദാപുരത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.