?????????????? ???????? ????????????? ????????? ???????? ??????????????? ???????????? ??.??.?? ?????????????? ??????? ?????????????? ?????????? ?????????? ??????????? ??????????????????

മഅ്ദനിക്കെതിരായ നടപടിയില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: പൊലീസ് നടപടികളും കോടതികളില്‍ നീതി വൈകലും കാരണം പ്രത്യേക സമുദായങ്ങളില്‍ വളര്‍ന്നുവരുന്ന രോഷം തടയാന്‍ നടപടിയുണ്ടായില്ളെങ്കില്‍ അത് രാജ്യത്ത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍. അബ്ദുന്നാസിര്‍ മഅ്ദനിയെ കൊല്ലാക്കൊല ചെയ്യുന്ന കര്‍ണാടക സര്‍ക്കാറിന്‍െറ നയത്തിനെതിരെ പി.ഡി.പി നഗരത്തില്‍ സംഘടിപ്പിച്ച റാലിയും തുടര്‍ന്ന് മുതലക്കുളത്ത് നടത്തിയ മഹാസംഗമത്തിനും അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി സന്ദേശം വായിച്ചു. നിരപരാധികളെ കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്ത ബോധമുണ്ടാക്കാനുള്ള ശക്തമായ നിയമ പരിഷ്കരണം വേണമെന്ന് പത്തുകൊല്ലം മുമ്പ് സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. മനുഷ്യാവകാശങ്ങള്‍ മാനിക്കുന്ന പ്രാപ്തിയും ഉത്തരവാദിത്തവുമുള്ള ന്യായാധിപന്മാര്‍ പെട്ടെന്ന് കേസുകള്‍ വിചാരണക്കെടുത്ത് തീര്‍പ്പാക്കാനാവുംവിധം നീതിവ്യവസ്ഥയുടെ കാര്യമായ പരിഷ്കരണവും വേണം. നിര്‍ഭാഗ്യത്തിന്,  ജയിലില്‍നിന്നുള്ള പീഡനങ്ങളിലും കേസ് നീളുന്നതിലുമുള്ള പരാതികളും കോടതികള്‍ അവഗണിക്കുന്നു. പ്രതികളെ വെറുതെ വിടുമ്പോഴേക്കും അവര്‍ ശിക്ഷ മുഴുവന്‍ അനുഭവിച്ചുകഴിഞ്ഞുവെന്ന സ്ഥിതിയാണ് പലപ്പോഴും. പൊലീസ് മുന്‍ധാരണയോടെ പ്രതികളാക്കുന്ന മുസ്ലിംകളടക്കമുള്ള വിഭാഗങ്ങളില്‍ ഇത് അരക്ഷിതബോധവും അമര്‍ഷവുമുണ്ടാക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഡിസംബര്‍ 10ന് കര്‍ണാടകയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഗമം പ്രഖ്യാപിച്ചു. പി.ഡി.പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു.
നൗഷാദ് തിക്കോടി, റസല്‍ നന്തി എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിച്ചു. സുബൈര്‍ സബാഹി വിഷയം അവതരിപ്പിച്ചു. കെ.ഇ. അബ്ദുല്ല മഅ്ദനിയുടെ സന്ദേശം വായിച്ചു. വേലായുധന്‍ വെന്നിയൂര്‍ പ്രതിജ്ഞ ചൊല്ലി. ഡോ.എ. നീലലോഹിത ദാസന്‍ നാടാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, റസാക്ക് പാലേരി, ഗ്രോ വാസു, ഡോ. ഫസല്‍ ഗഫൂര്‍, നസറുദ്ദീന്‍ എളമരം, വര്‍ക്കല രാജ്, ഇബ്രാഹിം തിരൂരങ്ങാടി, സി.കെ. ഗോപി, യു.കെ. അബ്ദുല്‍ റഷീദ് മൗലവി, അബ്ദുല്‍ കരീം കൈപ്പമംഗലം, കരുണാകരന്‍ നന്മണ്ട, തോമസ് മാഞ്ഞൂരാന്‍, മുഹമ്മദ് റജീബ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ. വളിക്കുന്നം പ്രസാദ്, മുജീബ് റഹ്മാന്‍,  ജാഫര്‍ അലി ദാരിമി, എസ്.എം. ബഷീര്‍, സെക്രട്ടറിമാരായ സുനില്‍ ഷാ, യൂസുഫ് പാന്ത്ര, ഓര്‍ണ കൃഷ്ണന്‍കുട്ടി, റസാഖ് മണ്ണടി, ശശികുമാര്‍ വര്‍ക്കല, ഗോപി കുതിരക്കല്‍, മൊയ്തീന്‍ ചെമ്പോത്തറ, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ. സുധാകരന്‍, സെക്രട്ടറി മുഹമ്മദ് നാറാണത്ത്, പി.സി.എഫ് പ്രതിനിധികളായ ഇല്യാസ് തലശ്ശേരി, ബഷീര്‍ കക്കോടി, ഐ.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിധിന്‍ ജി. നടുമ്പിനാല്‍, സെക്രട്ടേറിയറ്റംഗം സിദ്ദീഖ് പുതുപ്പാടി എന്നിവര്‍ സംസാരിച്ചു. നിസാര്‍ മത്തേര്‍ സ്വാഗതവും മുഹമ്മദ് നാറാണത്ത് നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.