വിജിലന്‍സ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍

പുതുശ്ശേരി (പാലക്കാട്): വേലന്താവളം ആര്‍.ടി.ഒ ചെക്പോസ്റ്റ് ജീവനക്കാരില്‍നിന്ന് പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍. അട്ടപ്പള്ളം സ്വദേശികളായ രാജേഷ് (34), വൈഷ്ണവ് (34), പാമ്പാംപള്ളം മനോജ് (28), തേനാരി കാക്കത്തോട് സജിത് (36) എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ: ആര്‍.ടി.ഒ ചെക്പോസ്റ്റ് ജീവനക്കാരായ മരുതറോഡ് പൂളക്കാട് ഭവദാസ് എന്നയാളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തന്നില്ളെങ്കില്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുമെന്ന് സംഘം അറിയിച്ചു. എറണാകുളം സെന്‍ട്രല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഇവര്‍ ഫോണ്‍ ചെയ്തിരുന്നത്. സംശയം തോന്നിയ ഭവദാസ് കസബ സി.ഐയെ വിവരമറിയിക്കുകയായിരുന്നു.
സി.ഐയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രി ഭവദാസ് പാലക്കാട്ട് ബാഗുമായത്തെിയെങ്കിലും തട്ടിപ്പ് സംഘം ഫോണില്‍ സ്ഥലങ്ങള്‍ മാറ്റി പറയുകയും അവസാനം കൂട്ടുപാത പോളിടെക്നിക്കിന് സമീപത്തെ ബൈക്കില്‍ പണമടങ്ങിയ ബാഗ് വെക്കാന്‍ പറയുകയായിരുന്നു. വേഷം മാറിയത്തെിയ കസബ സി.ഐ വിപിന്‍ദാസ്, എസ്.ഐ റിന്‍സ് എം. തോമസ്, അഡീ. എസ്.ഐ പ്രേംകുമാര്‍, അസി. എസ്. മാരന്‍, പൊലീസുകാരായ അനൂപ്, ഹരിദാസ്, സതീഷ്, കാദര്‍ ബാഷ, അബ്ദുല്‍ റഷീദ്, നാരായണന്‍, പ്രതാപ് കുമാര്‍, വിനീത്, കൃഷ്ണപ്രസാദ്, നടരാജന്‍, രാമസ്വാമി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.