രാവണവധം കഴിഞ്ഞ് രാമന്‍ സീതയെ വീണ്ടെടുത്ത് അയോധ്യയിലേക്ക് പോയി. ഉദ്യാനത്തില്‍ ഉലാത്തുമ്പോള്‍ സീത രാമനോട് പ്രണയപൂര്‍വം തന്‍െറ ഒരഭിലാഷം അറിയിച്ചു. ഏറെക്കാലം അവര്‍ സഞ്ചരിച്ച ഗംഗാതടത്തിലെ തപോവാടങ്ങളും പുണ്യാശ്രമങ്ങളും ഒന്നുകൂടി സന്ദര്‍ശിക്കണമെന്ന് തനിക്കാഗ്രഹമുണ്ട്. രാമന്‍ അതിനെ അനുകൂലിച്ചു. രാജ്യഭരണം ഏറ്റെടുത്തശേഷം രാജ്യത്തെമ്പാടും ജനങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി രാജാവിനത്തെിക്കാന്‍ ഗുപ്തചരന്മാര്‍ എന്നൊരു സംഘത്തെ നിയോഗിച്ചിരുന്നു. മടിച്ചുമടിച്ചാണെങ്കിലും ഈ സംഘം പ്രധാനപ്പെട്ട ഒരു വാര്‍ത്തയുമായി കൊട്ടാരത്തിലത്തെി രാമനോട് ഇപ്രകാരം അറിയിച്ചു: ‘രാവണന്‍െറ അധീനത്തില്‍ ദീര്‍ഘകാലം താമസിച്ച സീതാദേവിയെ അവിടന്ന് സ്വീകരിച്ചതിനെക്കുറിച്ച് നാട്ടിന്‍പുറങ്ങളില്‍ ചിലര്‍ ഓരോന്ന് ജല്‍പിക്കുന്നുണ്ട്. പരപുരുഷ സ്പര്‍ശമേറ്റ പത്നിയെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ശരിയാണോ എന്ന് ചിലര്‍ ചോദിക്കുന്നു’. ഈ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ അസ്തപ്രജ്ഞനായി നിന്നു. പ്രജാരഞ്ജനമാണ് രാജാവിന്‍െറ ധര്‍മമെന്നും ലോകാപവാദം സഹിക്കാന്‍ ഇക്ഷ്വാകുവംശജാതനായ തനിക്കാവില്ളെന്നും പറഞ്ഞ് രാമന്‍ ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം സീതയെ അറിയിച്ചതേയില്ല. പിറ്റേന്ന് രാവിലെതന്നെ രഥം തയാറാക്കി ലക്ഷ്മണനെയും കൂട്ടി ആശ്രമവാടങ്ങള്‍ സന്ദര്‍ശിക്കാന്‍ സീത പുറപ്പെട്ടു. ഏതോ അശുഭലക്ഷണം സീതയെ അലട്ടിയിരുന്നു. ഗംഗാതീരത്തത്തെിയപ്പോള്‍ ലക്ഷ്മണന്‍ വിങ്ങിപ്പൊട്ടി. ജ്യേഷ്ഠനെ പിരിയുന്ന ദു$ഖം കൊണ്ടാണ് ലക്ഷ്മണന്‍ വിലപിച്ചതെന്ന് സീത ധരിച്ചു. എന്നാല്‍, ലക്ഷ്മണന്‍ സീതയോട് സത്യം ബോധിപ്പിച്ചു. വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിന് സമീപം സീതയെ ഉപേക്ഷിച്ച് തിരിച്ചുപോരാനാണ് രാമന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പതിവ്രതയായ സീത രാമനെതിരെ ഒരക്ഷരംപോലും പറഞ്ഞില്ല. പകരം നമ്രശിരസ്കയായി ഈ തീരുമാനം സ്വീകരിക്കയാണ് ചെയ്തത്. ലക്ഷ്മണന്‍ പോയശേഷം ദു$ഖവിവശയായി സീത ഉറക്കെ കരഞ്ഞത് വാല്മീകിയുടെ കാതിലത്തെി. ശിഷ്യന്മാര്‍വഴി സീതയെ ആശ്രമത്തിലത്തെിക്കുകയും അധികം വൈകാതെ അവള്‍ രണ്ടുകുട്ടികളെ (ലവനും കുശനും) പ്രസവിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്താനുഭവമാണ് സീതക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.