ശബരിമല ചൊവ്വാഴ്ച നട തുറക്കും

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് തുറക്കും. ചിങ്ങം ഒന്നായ 17 മുതല്‍ 21 വരെ പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും.
അഞ്ചുദിവസങ്ങളിലും നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്താം. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി നട അടക്കും. പിന്നെ ഓണ പൂജകള്‍ക്കായി സെപ്റ്റംബര്‍ 12ന് വൈകീട്ട് നട തുറക്കും.
ചിങ്ങം ഒന്ന് മുതല്‍ അടുത്ത ഒരുവര്‍ഷത്തെ സന്നിധാനത്തെ പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കാനായി തന്ത്രി കണ്ഠരര് രാജീവര് 16ന് സന്നിധാനത്തത്തെി ചുമതലയേല്‍ക്കും.
ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍െറ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെ ഉദയാസ്തമയ ഉപവാസ പ്രാര്‍ഥനായജ്ഞം 17ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ സന്നിധാനത്ത് നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.