സെപ്റ്റംബര്‍ മുതല്‍ കേരളത്തിലേക്ക് പുതിയ രാജധാനി ട്രെയിന്‍

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ടുദിവസം കേരള എക്സ്പ്രസ് ട്രെയിന്‍ ഓടുന്ന റൂട്ടില്‍ സ്ഥിരമായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡിന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കിയതായി  കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

 സെപ്റ്റംബര്‍ മാസത്തില്‍ ഓണക്കാലത്തോടനുബന്ധിച്ച് പുതിയ രാജധാനി എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കാനാണ് നിര്‍ദേശം. ഇപ്പോള്‍ കേരളത്തിലേക്ക് നിസാമുദ്ദീനില്‍നിന്നും ആഴ്ചയില്‍ രണ്ടു ദിവസം കൊങ്കണ്‍ റൂട്ടിലൂടെ  ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് രാജധാനി എക്സ്പ്രസ് ഓടുന്നത്.

എന്നാല്‍, മധ്യ ഇന്ത്യയില്‍ കൂടിയും മധ്യ കേരളത്തില്‍കൂടിയും രാജധാനി എക്സ്പ്രസ് ട്രെയിന്‍  വേണമെന്ന് നിരന്തരം റെയില്‍വേ മന്ത്രിയുടെ മുന്നില്‍ സമ്മര്‍ദം ചെലുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നതെന്നും കൊടിക്കുന്നില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.