അമ്പലപ്പാറ ഏറ്റുമുട്ടല്‍: മാവോവാദി റീന ജോയ്സ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദി സംഘത്തിലെ പ്രധാനി റീന ജോയ്സിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11ഓടെ പാലക്കാട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസ് കഴിഞ്ഞമാസം 22ന് അറസ്റ്റ് ചെയ്തതിനത്തെുടര്‍ന്ന് വെല്ലൂര്‍ വനിതാ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന റീനയെ പ്രൊഡക്ഷന്‍ വാറന്‍റ് പ്രകാരമാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.