തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളോട് മാപ്പ് പറയുന്ന ഡി.ജി.പിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് അധികാരത്തില്‍ വന്നതിനു ശേഷം ആകെ ശരിയാക്കിയത് വി.എസ്.അച്യുതാന്ദനെ മാത്രമാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
വിലക്കയറ്റത്തിലും ഭാഗാധാര രജിസ്ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് എം.എല്‍.എ മാര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, അനൂപ് ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.