???????????? ?????????????????? ????????????? ???????????? 905 ????? ?????????? ??????????. ??????? ???? ???? ??? ??????????? ????????????? ??????? ??????????????

വിസ്മയച്ചുവടില്‍ മെഗാ മാര്‍ഗംകളി

പാറശ്ശാല: വ്ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന മെഗാ മാര്‍ഗംകളി വിസ്മയമായി. 905 സ്ത്രീകളാണ്  ലിംകാ ബുക് ഓഫ് റെക്കോഡ് ലക്ഷ്യമിട്ട് ചുവടുവെച്ചത്. 13 വിളക്കുകള്‍ക്ക് മുന്നില്‍ 26 വൃത്തങ്ങളിലായായിരുന്നു അണിനിരന്നത്.

ഏഴുമുതല്‍ 73 വയസ്സുവരെയുള്ള സ്ത്രീകളാണ് പങ്കെടുത്തത്. 50 വയസ്സിന് മുകളിലുള്ളവര്‍ മാത്രം 385 പേരുണ്ടായിരുന്നു. വൈകീട്ട് 6.30ഓടെ പള്ളിമുറ്റത്ത് അണിനിരന്ന സംഘങ്ങള്‍ രണ്ട് വളയങ്ങളായി അണിനിരന്നു. പ്രാര്‍ഥനയോടെ വിളക്കിന് മുന്നില്‍നിന്ന കളിക്കാര്‍ ഗാനത്തിന് മുമ്പേയുള്ള മണിനാദം കേട്ടതോടെ നൃത്തം ആരംഭിച്ചു. 20 മിനിറ്റോളം മാര്‍ഗംകളി നീണ്ടു.

ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം നെയ്യാറ്റികര രൂപത വികാരി ജനറല്‍ ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ആന്‍സലന്‍ എം.എല്‍.എ,  മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ജമീലാ പ്രകാശം, പാറശ്ശാല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സലൂജ, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജ്കുമാര്‍, സി.ഐ സന്തോഷ് കുമാര്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.