അതിരമ്പുഴയില്‍ യുവതിയെ കൊന്ന പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

ഗാന്ധിനഗര്‍: അമ്മഞ്ചേരി കുന്നുകളം നെരിപ്പുകാലായില്‍ വിശ്വനാഥന്‍െറ മകളെ കൊന്ന പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രതിയെ ആദ്യം വീട്ടിലും പിന്നീട് മൃതദേഹം കാണപ്പെട്ട സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. കൊല ചെയ്ത സമയത്തും മൃതദേഹം റബര്‍ തോട്ടത്തില്‍ കൊണ്ടുപോയ സമയത്തും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും യുവതി കുറച്ചുനാളുകളായി ഉപയോഗിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളുമാണ് പൊലീസ് കണ്ടത്തെിയത്. മൃതദേഹം റബര്‍ തോട്ടത്തില്‍ കൊണ്ടുപോയിട്ടശേഷം വീട്ടില്‍ തിരിച്ചത്തെിയാണ് വസ്ത്രങ്ങള്‍ വീടിന്‍െറ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു തെളിവെടുപ്പ് നടത്തിയത്. അമ്മഞ്ചേരി കുന്നുകളം നെരിപ്പുകാലായില്‍ വിശ്വനാഥന്‍െറ (തമ്പാന്‍) മകള്‍ അച്ചു (അശ്വതി -20) വിനെയാണ് അയല്‍വാസിയായ മാമ്മൂട്ടില്‍ ഖാദര്‍ യൂസഫ് (43) കൊലപ്പെടുത്തിയത്. ഏറ്റുമാനൂര്‍ സി.ഐ സി.ജെ. മാര്‍ട്ടിന്‍, ഗാന്ധിനഗര്‍ എസ്.ഐ സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അശ്വതിയുടെ സംസ്കാരം ഞായറാഴ്ച പകല്‍ ഒന്നിന് തെള്ളകത്തെ പൊതുശ്മശാനത്തില്‍ നടക്കും. കുഞ്ഞിന്‍െറയും യുവതിയുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്  സൂക്ഷിച്ചിരിക്കുന്നത്. മാതാവ് സിന്ധു. സഹോദരന്‍ :വിഷ്ണു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.