തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി സമ്മാന്‍ പുരസ്കാരത്തിന് വ്യവസായപ്രമുഖന്‍ എം.എ. യൂസുഫലി അര്‍ഹനായി. 51,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജീവകാരുണ്യവും തൊഴിലവസരങ്ങളും സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്കാണ് മഹാത്മാഗാന്ധി സമ്മാന്‍ പുരസ്കാരം നല്‍കുന്നത്. ഈമാസം 20ന് ഉച്ചക്ക് 2.30ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി.കെ.എ. നായര്‍, അവാര്‍ഡ് കമ്മിറ്റി അംഗവും പി.ആര്‍.ഡി മുന്‍ ഡയറക്ടറുമായ പ്രഫ. ജി.എന്‍. പണിക്കര്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.