കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് ഹോട്ടല്‍ നിര്‍മിക്കും –യൂസുഫലി

കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് ഹോട്ടല്‍ സമുച്ചയം നിര്‍മിക്കുമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി. നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എന്തുകൊണ്ട് നിക്ഷേപങ്ങള്‍ വരുന്നില്ളെന്ന് പരിശോധിക്കണം. 6000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു സ്ഥാപനം ഇവിടെ കെട്ടിപ്പൊക്കാന്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ലോകത്തെവിടെ അംഗീകാരം ലഭിച്ചാലും സ്വന്തം രാജ്യത്ത് ലഭിക്കുന്ന അംഗീകാരമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു പദ്ധതിക്ക് അനുമതികിട്ടാന്‍ ഒന്നരക്കൊല്ലമെടുത്തു. കോഴിക്കോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററിന് രണ്ടുകൊല്ലമായിട്ടും അനുമതി ലഭിച്ചിട്ടില്ല. ഈ സ്ഥിതി മാറണം. 1947ലെ കോളനി നിയമങ്ങളില്‍ പലതും ബ്രിട്ടനിലടക്കം മാറ്റപ്പെട്ടപ്പോള്‍ ഇവിടെ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.