ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീംകോടതിയിൽ ഹരജി. കേസിലെ സാക്ഷിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കതിരൂരിലെ വി. ശശിധരനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഭരണ സ്വാധീനമുപയോഗിച്ച് സി.പി.എം കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വിചാരണ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യം. 2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് പ്രവർത്തകനായ കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.