കോഴിക്കോട് അതിക്രമം: എസ്.ഐ കോടതിയിലേക്ക്


കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍  സസ്പെന്‍ഷനിലായ ടൗണ്‍ എസ്.ഐ പി.എം. വിമോദ് ഹൈകോടതിയിലേക്ക്. കൈയേറ്റത്തിന് തനിക്കെതിരായെടുത്ത കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈകോടതിയില്‍ ഹരജി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിക്രമത്തിനെതിരെ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്ക് മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറാമാന്‍ കെ. അഭിലാഷ്, ഡ്രൈവര്‍ പി. ജയപ്രകാശ്, മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ജയേഷ് രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. അനാവശ്യമായി മര്‍ദിക്കുകയും സിറ്റി പൊലീസ് ചീഫ് ഉമ ബെഹ്റയുടെ വിലക്കുണ്ടായിട്ടും ടൗണ്‍ സ്റ്റേഷനില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. അടുത്ത സിറ്റിംഗില്‍ പരാതി പരിഗണിക്കുമെന്ന് കംപ്ളയിന്‍റ്് അതോറിറ്റി അറിയിച്ചു. ദലിത് പീഡനത്തിനും ജാതീയമായി അധിക്ഷേപിച്ചതിനും എസ്.ഐ ക്കെതിരെ സിറ്റി പൊലീസ് ചീഫിന് മറ്റൊരു പരാതിയും  നല്‍കിയിട്ടുണ്ട്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.