Posted On
date_range Updated On
date_range കൊച്ചിയിൽ സ്ഫോടക ശേഖരം പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയിൽ ബ്രോഡ് വെക്ക് സമീപം മാർക്കറ്റ് റോഡിൽ സ്ഫോടക ശേഖരം പിടിച്ചെടുത്തു. ആസാദ് എന്ന പടക്കക്കടയുടെ മുകൾ നിലയിലെ ഗോഡൗണിലാണ് ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഏകദേശം അഞ്ച് ടണ്ണോളം പടക്കങ്ങൾ ഇവിടെയുണ്ട് എന്നാണ് കരുതുന്നത്.
കടയുടമക്ക് 500 കി.ഗ്രാം പടക്കം സൂക്ഷിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഈ ലൈസൻസുപയോഗിച്ച് ഇയാൾ വൻതോതിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കുകയായിരുന്നു. ഷാഡോ പൊലീസെത്തി ഗോഡൗൺ സീൽ ചെയ്തു. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്.
മാർക്കറ്റ് റോഡിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സെന്‍റ് മേരീസ് സ്കൂളിന് സമീപത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. അതേസമയം, ഈ വസ്തുക്കൾ എങ്ങനെ മാറ്റുമെന്നത് സംബന്ധിച്ചും എങ്ങോട്ട് മാറ്റുമെന്നതിനെക്കുറിച്ചുമുള്ള ആശങ്കയിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.