കൊച്ചി: ഹൈകോടതിയിലെ സർക്കാർ അഭിഭാഷകൻ ധനേഷ് മാഞ്ഞൂരാൻ യുവതിയെ കടന്നുപിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. 37 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. മൊഴികളിൽ നിന്ന് കുറ്റകൃത്യം നടന്നതായി പാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായും പൊലീസ് ഹൈകോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാത്യു ഹൈകോടതിയിൽ നൽകിയ ഹരജയിലാണ് പൊലീസ് നിലപാട് വ്യക്ത്മാക്കിയത്.
പത്തു ദിവസത്തിനകം അന്വേഷണം കേസിെൻറ അന്വേഷണം പുർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കോടതി രേഖപ്പെടുത്തിയ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ധനേഷിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ജൂലൈ 14ന് രാത്രി ഏഴു മണിക്ക് ഹൈകോടതിക്കടുത്ത് കോൺവെൻറ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം നടന്നത്. ഔദ്യോഗിക വാഹനത്തിലെത്തിയ ധനേഷ് യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.