കൊല്ലപ്പെട്ട യുവതി പൂര്‍ണഗര്‍ഭിണി; ഇനിയും തിരിച്ചറിയാനായില്ല

കോട്ടയം: അതിരമ്പുഴയില്‍ റബര്‍ തോട്ടത്തില്‍ കൊന്നുതള്ളിയ പൂര്‍ണഗര്‍ഭിണിയായ യുവതി ആരെന്ന് രണ്ടാംദിനവും തിരിച്ചറിഞ്ഞില്ല. 30വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറേകാലിനാണ് അമ്മഞ്ചേരി-ഒറ്റക്കപ്പിലാവു-അതിരമ്പുഴ റോഡില്‍ ഐക്കരച്ചിറ ഭാഗത്തെ റബര്‍തോട്ടത്തില്‍ തുണിയിലും പോളിത്തീന്‍ കവറിലും പൊതിഞ്ഞനിലയില്‍ കണ്ടത്തെിയത്. യുവതിയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രങ്ങളില്‍ പരസ്യപ്പെടുത്തി.

152 സെ.മീ ഉയരം, ഇരുനിറം, 39 സെ.മീ. നീളമുള്ള കറുത്ത മുടി, ഇരുകാതുകളിലും മേല്‍കാതില്‍ ചുവന്ന കല്ലു പിടിപ്പിച്ച സ്വര്‍ണ നിറത്തിലുള്ള സ്റ്റഡ്, വയലറ്റും കറുപ്പും വെളുപ്പും ഡിസൈനുള്ള നൈറ്റി, വലതുകൈത്തണ്ടയില്‍ കറുത്ത ചരട് ഇത്രയുമാണ് തിരിച്ചറിയാനുള്ള സൂചനകളായി പൊലീസിനുള്ളത്. എന്തെങ്കിലും സൂചന നല്‍കാനുള്ളവര്‍ പൊലീസിനെ വിവരമറിയിക്കണം. ഡിവൈ.എസ്.പി-9407990050, സി.ഐ ഏറ്റുമാനൂര്‍-9497987075, എസ്.ഐ-9497980318, സ്റ്റേഷന്‍-0481 2535517.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.