തെരഞ്ഞെടുപ്പിന് ഇതുപോലെ ഒരുങ്ങാത്ത കെ.പി.സി.സി നേതൃത്വം ഉണ്ടായിട്ടില്ല -കെ. സുധാകരന്‍


അടൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുപോലെ മുന്നൊരുക്കം നടത്താത്ത കെ.പി.സി.സി നേതൃത്വം ഉണ്ടായിട്ടില്ളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അടൂരില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന ക്യാമ്പിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെയും തൊഴിലാളികളെയും മറന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ പോയാല്‍ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പിലും രക്ഷപ്പെടില്ല.

പിറണായി സര്‍ക്കാറിനെ അടിക്കാന്‍ കോണ്‍ഗ്രസ് വടിതേടി നടക്കേണ്ട. ജയരാജന്‍ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം ആയുധങ്ങള്‍ വീണുകിട്ടും. കണ്ണൂരിലെ കൊലപാതകി നേതാവായ പിണറായിക്ക് ഏറെക്കാലം പ്രഗല്ഭനായ നേതാവായി കഴിയാനാവില്ളെന്നും സുധാകരന്‍ പറഞ്ഞു.
ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, വി.ജെ. ജോസഫ്, പി.ജെ. ജോയി, സി. ഹരിദാസ്, കെ.പി. ഹരിദാസ്, എ. ഷംസുദ്ദീന്‍, വി.ആര്‍. പ്രതാപന്‍, എം. രാജന്‍, ജോര്‍ജ് കരിമറ്റം എന്നിവര്‍ സംസാരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.