?????????? ?????? ?????????? ?????????

ഈ ഭക്ഷണശാലയില്‍ റഫിയുടെ ഓര്‍മകള്‍ ഒഴുകിയത്തെുന്നു

മഞ്ചേരി: മധുരമൂറുന്ന ഗാനശകലങ്ങള്‍ക്കൊപ്പം മാധുര്യമേറിയ പായസവും വിതരണം ചെയ്ത് മുഹമ്മദ് റഫിയുടെ ഓര്‍മകളിലേക്ക് ആസ്വാദകരെ തിരിച്ചുനടത്തുകയാണ് ഇവിടെയൊരു ഹോട്ടലുടമ. മഞ്ചേരി കോവിലകം റോഡിലെ ഹോട്ടല്‍ ഷാലിമാര്‍, റഫി വിട പറഞ്ഞിട്ട് 36 വര്‍ഷം പിന്നിട്ട ഞായറാഴ്ച തുറന്നത് ആ മഹദ് ഗായകനോടുള്ള അതിരുകവിഞ്ഞ ആരാധന കൊണ്ട് മാത്രമായിരുന്നു. ഹോട്ടലിലത്തെുന്ന സംഗീതാസ്വാദകര്‍ക്കായി ഉടമ മുള്ളമ്പാറ സ്വദേശി ചുണ്ടിയന്‍ മൂച്ചിക്കല്‍ ഇസ്മായില്‍ എന്ന 60കാരന്‍ റഫിയുടെ ദേശസ്നേഹം തുളുമ്പുന്ന മധുരസംഗീതം സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി.

വിട പറഞ്ഞിട്ട് മുപ്പതിലേറെ വര്‍ഷമായെങ്കിലും ആസ്വാദകഹൃദയങ്ങളില്‍ ജീവിക്കുന്ന റഫിക്കുള്ള സമര്‍പ്പണമാണിതെന്ന് ഈ ആരാധകന്‍ പറയുന്നു. വിശേഷപ്പെട്ട നൂറില്‍പരം ഗാനങ്ങളുടെ റെക്കോഡുകള്‍ സൂക്ഷിക്കുന്ന ഇസ്മായില്‍ എല്ലാ വര്‍ഷവും ജൂലൈ 31ന് ഹോട്ടലില്‍ ഗ്രാമഫോണിലൂടെ റഫിയുടെ ഗാനങ്ങള്‍ ആസ്വാദകരിലേക്ക് പകരുന്നു. റഫിയുടെ ഗാനസപര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുമരില്‍ പ്രദര്‍ശിപ്പിച്ചും കൂട്ടുകാരോടൊത്ത് ഗാനശകലങ്ങള്‍ ആലപിച്ചും ഈ ദിനം ഗായകനായി മാറ്റിവെക്കുകയാണ് ഇദ്ദേഹം. ഇത്തവണ ചരമദിനാചരണം ഞായറാഴ്ചയായതിനാല്‍ പലഹാരങ്ങളോ ഊണോ തയാറാക്കിയിരുന്നില്ല. പകരം വരുന്നവര്‍ക്കെല്ലാം ഒരു ഗ്ളാസ് സേമിയ പായസം നല്‍കി. പായസം കുടിച്ച് പുറത്തിറങ്ങാന്‍ നേരം കാശ് കൊടുത്തപ്പോള്‍ ഇത് റഫിക്കുള്ള സമര്‍പ്പണമാണെന്നും അതിന് വിലയിടുന്നില്ളെന്നും ഉടമ ഇസ്മായിലിന്‍െറ മറുപടി.  

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.