ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തെി

കുന്ദമംഗലം: തലപ്പെരുമണ്ണ കുറുങ്ങാട്ട് കടവില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തെി. മലയമ്മ അമ്പലമുക്ക് വെള്ളച്ചിത്തൊടികയില്‍ കരീമിന്‍െറ മകന്‍ മുഹമ്മദ് ഇയ്യാസിന്‍െറ (18) മൃതദേഹമാണ് കണ്ടത്തെിയത്. ഞായറാഴ്ച രാത്രി 12 മണിയോടെ കുറുങ്ങാട്ട് കടവിന് ഒരു കിലോമീറ്റര്‍ അകലെ കാക്കേരി നടപ്പാലത്തിന് സമീപം മൃതദേഹം കണ്ടത്തെുകയായിരുന്നു. പ്രദേശത്ത് ലൈറ്റ് സ്ഥാപിച്ച് നാട്ടുകാര്‍ നിരീക്ഷണം നടത്തവെയാണ് മൃതദേഹം കണ്ടത്തെിയത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് ഒഴുക്കില്‍പെട്ട ഇയ്യാസിനെ ഒന്നര ദിവസം ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേന്ദമംഗലൂരില്‍നിന്നത്തെിയ മുങ്ങല്‍വിദഗ്ധരും പുഴയിലുടനീളം തിരഞ്ഞിട്ടും കണ്ടത്തൊനായിരുന്നില്ല.  ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്‍െറ രണ്ട് യൂനിറ്റുകള്‍ക്കു പുറമെ വയനാട് ബാണാസുര ഡാമിനടുത്തുള്ള തുര്‍ക്കി ജീവന്‍രക്ഷാ ടീമിലെ ഏഴുപേരും ഞായറാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. പല ഭാഗങ്ങളിലായി വലകള്‍ സ്ഥാപിച്ചെങ്കിലും വീതികൂടിയ പുഴയില്‍ ഇരുകരകളെ ബന്ധിപ്പിച്ച് വല സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. താമരശ്ശേരി, കോഴിക്കോട് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് പുനരാരംഭിച്ച തിരച്ചില്‍ വൈകീട്ട് 6.30ഓടെ വെളിച്ചക്കുറവിനാല്‍ നിര്‍ത്താന്‍ ഫയര്‍ഫോഴ്സ് ടീം ഒരുങ്ങിയെങ്കിലും നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാത്രിയിലും തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്തെിയത്. ഉമ്മുകുല്‍സുവാണ് ഇയ്യാസിന്‍െറ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് സിനാന്‍. ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ളസ് ടു പഠനം കഴിഞ്ഞ് കോളജ് പ്രവേശത്തിന് കാത്തിരിക്കുകയായിരുന്നു ഇയ്യാസ്. മയ്യിത്ത് നമസ്കാരം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം  തിങ്കളാഴ്ച മുണ്ടോട്ടുപൊയില്‍ ജുമാമസ്ജിദില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.