Posted On
date_range Updated On
date_range കോടതികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല –എം.വി. ജയരാജന്‍
കൊല്ലം: കോടതികള്‍ ആരുടെയും സ്വകാര്യസ്വത്തല്ളെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. ചിലര്‍ക്ക് അങ്ങനെയൊരു ധാരണയുണ്ട്. കോടതികളും ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ളേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലരുടെ പെരുമാറ്റം കണ്ടാല്‍ കോടതികള്‍ അവര്‍ക്ക് പതിച്ചുകൊടുത്തതുപോലെയാണ്. മാധ്യമപ്രവര്‍ത്തകനെന്നല്ല, ഏതൊരു പൗരനും കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. മാധ്യമസ്വാതന്ത്ര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ളെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.