കണ്ണൂരിൽ വയോധികയെ കൊലപ്പെടുത്തി  സ്വര്‍ണം കവര്‍ന്നു

ഇരിക്കൂര്‍ (കണ്ണൂര്‍): വയോധികയായ കെട്ടിട ഉടമയെ വാടകക്കാര്‍ കെട്ടിയിട്ട് കൊലപ്പെടുത്തി സ്വര്‍ണം കവര്‍ച്ച ചെയ്തു. ഇരിക്കൂര്‍ സിദ്ദീഖ് നഗര്‍ ‘റുബീന മന്‍സിലി’ല്‍ കുഞ്ഞാമിന (65)യാണ് കൊല്ലപ്പെട്ടത്. പരേതനായ നെട്ടൂര്‍ കുഞ്ഞിമൊയ്തീന്‍െറ ഭാര്യയാണ്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കുഞ്ഞാമിനയെ അവരുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. കര്‍ണാടക സ്വദേശികളായ സ്ത്രീയും രണ്ടു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താമസം തുടങ്ങിയത്. 

ഇവര്‍ കുഞ്ഞാമിനയെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി വായില്‍ തുണിതിരുകി പ്ളാസ്റ്റര്‍ ഒട്ടിച്ച് കസേരയില്‍ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയുമായിരുന്നുവെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം പ്രതികള്‍ ക്വാര്‍ട്ടേഴ്സ് അടച്ചുപൂട്ടി രക്ഷപ്പെട്ടു. 
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കുഞ്ഞാമിനയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിനകത്ത് കെട്ടിയിട്ട നിലയില്‍ കണ്ടത്. ദേഹമാസകലം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച നിലയിലായിരുന്നു. ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന രണ്ട് കര്‍ണാടക സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
മക്കള്‍: ഇബ്രാഹിം, ഹസന്‍ (ഗള്‍ഫ്), അയ്യൂബ്, ഉമ്മര്‍, മഹമൂദ് (ഗള്‍ഫ്), റുബീന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.