തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാവിജയത്തിന് ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് തിരിച്ചുകൊണ്ടുവരാന്‍ ശിപാര്‍ശ. ബുധനാഴ്ച പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും.
ബുധനാഴ്ച പ്രസിദ്ധീകരിക്കുന്ന ഫലത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ രണ്ടുശതമാനത്തിന്‍െറ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. സേ പരീക്ഷകൂടി പൂര്‍ത്തിയായതോടെ ഇത് 99.16 ശതമാനമായി. ഇത്തവണ 97നും 98 ശതമാനത്തിനുമിടയിലാണ് വിജയമെന്നാണ് സൂചന. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് പരീക്ഷാബോര്‍ഡ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതുസംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് നിര്‍ദേശമുന്നയിച്ചത്. ഇത് യോഗം അംഗീകരിക്കുകയും ശിപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിലവില്‍ ഏതെങ്കിലും വിഷയത്തില്‍ പൂജ്യം മാര്‍ക്കുള്ള വിദ്യാര്‍ഥിക്കുപോലും ഗ്രേസ് മാര്‍ക്കിന്‍െറ ബലത്തില്‍ ജയിച്ചുകേറാവുന്ന അവസ്ഥയാണ്. ഇത് പൊതുവിദ്യാഭ്യാസത്തിലെ സുപ്രധാനഘട്ടമായ എസ്.എസ്.എല്‍.സിയുടെ ഗുണനിലവാരം തകര്‍ക്കാനും വിജയശതമാനം കൂട്ടാനും വഴിവെച്ചെന്നും നേരത്തേ തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. ഓരോ വിഷയത്തിന്‍െറയും തിയറി പരീക്ഷക്ക് നിര്‍ബന്ധമായും നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയാണ് തിരികെ കൊണ്ടുവരാന്‍ ശിപാര്‍ശ ചെയ്യുന്നത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ചാല്‍ അടുത്തവര്‍ഷം മിനിമം മാര്‍ക്ക് നിബന്ധന വരും. ബുധനാഴ്ച പ്രസിദ്ധീകരിക്കുന്ന ഫലത്തില്‍ ഭാഷാവിഷയങ്ങളിലെ മാര്‍ക്ക് 80 ശതമാനത്തോളമാണ് സംസ്ഥാന ശരാശരിയെന്നാണ് സൂചന. 1200ല്‍പരം സ്കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.