ഉമ്മന്‍ ചാണ്ടി നിയമ നടപടി സ്വീകരിച്ചാലും നിലപാട് മാറ്റില്ല- വി.എസ്

കൊച്ചി: തനിക്കെതിരെ നിയമ നടപടി സ്വീകരിച്ചാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ നിലപാടില്‍ മാറ്റമുണ്ടാവില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ബാര്‍കോഴ, പാമോലിന്‍ കേസ്, സോളാര്‍ തുടങ്ങിയവ സംസ്ഥാന സര്‍ക്കാറിന്‍െറ അഴിമതിക്ക് ഉദാഹരണമാണ്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് ഇനിയും തുടരുമെന്നും വി.എസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയടക്കം സംസ്ഥാന സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന പ്രസ്താവന പിന്‍വലിച്ചില്ളെങ്കില്‍ കേസു നല്‍കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും മറുപടിയായാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. പിണറായിയുടെ തെരഞ്ഞെടുപ്പ് മണ്ഡലമായ ധര്‍മ്മടത്ത് നടത്തിയ പ്രചരണത്തിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വി.എസ് ആരോപണം ഉന്നയിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.