തിരുവനന്തപുരം: മുഖ്യമന്ത്രി മോഹം വെളിപ്പെടുത്തിയെന്ന സംഭവത്തിൽ സ്വയം വിമര്‍ശവുമായി വി.എസ് അച്യുതാനന്ദൻ. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും മാധ്യമങ്ങളെ നേരിടുന്നതിൽ തനിക്ക് അബദ്ധം പറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന മാധ്യമങ്ങളുടെ മുന്നില്‍ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന ഉപദേശത്തില്‍ തനിക്ക് തന്നെ അബദ്ധം പറ്റി. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥിതിയിലാണ് താനെന്നും അബദ്ധം ഇനി ആവര്‍ത്തിക്കില്ലെന്നും വി.എസ് വ്യക്തമാക്കി. പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണെന്ന പദപ്രയോഗം നിരുപാധികം പിന്‍വലിക്കുന്നതായും വി.എസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വി.എസിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.