തിരുവനന്തപുരം: ലാവ്‍ലിൻ കേസിലെ നിലപാട് വ്യക്തമാക്കിയ വി.എസിൻെറ ഫേസ്ബുക്ക് പോസ്റ്റിൽ തിരുത്ത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകിയ മറുപടിയിലാണ് ലാവലിൻ സംബന്ധിച്ച ഭാഗം വി.എസ് തിരുത്തിയത്. ലാവ്‍ലിൻ കേസിലെ കോടതി വിധിക്കെതിരെ മറ്റൊരു മേൽ കോടതി വിധി വരുന്നത് വരെ നിലപാടിൽ മാറ്റമില്ലെന്ന വരിയാണ് വി.എസ് ഫേസ്ബുക്ക് പോസ്റ്റിൽനിന്നു എഡിറ്റ് ചെയ്തത്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വി.എസിനെ ചില ചോദ്യങ്ങളുമായി നേരിട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് വി.എസ് നൽകിയത്. ആർ.ബാലകൃഷ്ണപിള്ളയുടെ ഇടതുമുന്നണി പ്രവേശം, ടി.പി.ചന്ദ്രശേഖരൻ വധം, പാമോയിൽകേസ് തുടങ്ങിയവമായി ബന്ധപ്പെട്ടും വി.എസ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ നിശിത വിമർശമാണ് വി.എസിൻെറ പുതിയ പോസ്റ്റിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.